jaison
അങ്കമാലി ബദരിയ ഹോട്ടലിനു മുൻപിൽ പരിസ്ഥിതി പ്രവർത്തകർ നടത്തിയ പ്രതിക്ഷേധം ജയ്സൺ പാനികുളങ്ങര ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി:നിരവധി തവണ പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടർന്ന് നിയമ നടപടികൾ നേരിട്ട അങ്കമാലിയിലെ ബദരിയ്യ ഹോട്ടൽ തുറക്കാൻ അനുവദിക്കുകയില്ലന്ന് പ്രഖ്യാപിച്ച് ആർ.എസ്.പി,യൂത്ത് കോൺഗ്രസ് , പരിസ്ഥിതിപ്രവർത്തകർ തുടങ്ങിയവർ ഹോട്ടലിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആർ.എസ്.പി സമരത്തിൽ ജില്ലാ സെക്രട്ടറി ജോർജ്ജ് സ്റ്റീഫൻ,ബേബി പാറക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ ആന്റീഷ് കുളങ്ങര, അനീഷ് മണവാളൻ, എന്നിവരും പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തിന് ജയ്‌സൺ പാനികുളങ്ങരയും നേതൃത്വം നൽകി.കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പല വട്ടം ഇവിടെ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തിട്ടുള്ളതാണ്. തുച്ഛമായ തുക നഗരസഭയിൽ പിഴയടച്ച് വീണ്ടും ഹോട്ടൽ തുറന്ന് പ്രവർത്തിക്കുകയാണ് പതിവ്.