അങ്കമാലി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവർക്കും പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുമായി കാലിതൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, അസോള ടാങ്ക്, ഗാർഹിക കംപോസ്റ്റ് പിറ്റ്, ഫാം പോണ്ട്, സോക്ക് പിറ്റ്, കിണർ റീചാർജിംഗ് സ്‌കീമുകൾ നടപ്പിലാക്കുന്നു. അങ്കമാലി ബ്ലോക്കിലെ കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ, പഞ്ചായത്തുകളിൽ താമസിക്കുന്ന ദാരിദ്രരേഖക്ക് താഴെയുള്ളവർക്കും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് ആനുകൂല്യം നൽകുന്നത്. താൽപര്യമുള്ളവർ ജൂലായ് 28 ന് മുമ്പായി അതാത് പഞ്ചായത്ത് ഓഫീസുകളിൽ അപേക്ഷ നൽകണമെന്ന് ബി.ഡി.ഒ അറിയിച്ചു.