കൊച്ചി: പൈതൃക ചരിത്ര- സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്തവ പൈതൃകവും ഹോർത്തുസ് മലബാറിക്കൂസും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സാഹിത്യകാരൻ കെ.എൽ. മോഹനവർമ്മ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ ആന്റണി പുത്തൂർ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. പ്രസിഡന്റ് ഫെലിസ്‌ക് ജെ. പുല്ലൂടൻ മോഡറേറ്ററായിരുന്നു. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഡോ. ചാൾസ് ഡയസ്, വിക്ടർ ജോർജ് എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.