കൊച്ചി: ഗാന്ധിദർശൻ വേദി ഐ.ടി സെല്ലിന്റെ നേതൃത്വത്തിൽ ഇന്ന് വെബിനാർ സംഘടിപ്പിക്കുന്നു. വൈകിട്ട് ഏഴിന് ഗൂഗിൾ മീറ്റ് വഴി നടക്കുന്ന വെബിനാറിൽ 'സാമൂഹിക പ്രവർത്തനവും സോഷ്യൽ മീഡിയയും ' എന്ന വിഷയത്തിൽ ചർച്ച നടക്കും. ജില്ലകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന വെബിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി എറണാകുളത്ത് നിർവഹിക്കും. ഐ.ടി. സെൽ സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന ചെയർമാൻ ഡോ.എം.സി. ദിലീപ്കുമാർ ആമുഖ പ്രഭാഷണം നടത്തും. അഡ്വ. എ. ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി ഐ.ടി. സെൽ ട്രെയ്‌നർ മോജുമോഹൻ ക്ലാസ് നയിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. നെടുമ്പന അനിൽ, ജില്ലാ ചെയർമാൻ കെ.ആർ. നന്ദകുമാർ , ഐ.ടി. സെൽ ജില്ലാ കോ ഓർഡിനേറ്റർ ജോസഫ് തോമസ്, ഷാജഹാൻ എം.എം എന്നിവർ സംസാരിക്കും