കൊച്ചി: സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച സ്വർണക്കടത്തു കേസിൽ ഭരണ പരിഷ്‌കാര സമിതി അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ മൗനം വെടിയണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് പ്രംസൺ മഞ്ഞാമറ്റം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിക്കുമെതിരെ ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തിൽ വി.എസ്. അച്യുതാനന്ദൻ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.