special
ടി.പി. സാജിത ഉണക്കമീൻ വില്പനക്ക് പോകുവാൻ തയ്യാറടുക്കുന്നു....

മൂവാറ്റുപുഴ: കൊവിഡ് ജീവിതമാർഗം കളഞ്ഞപ്പോൾ ഒട്ടും പതറാതെ മറ്റൊരു ജീവിത ഉപാദി കണ്ടെത്തി സുജിത. പോളീഷ് ജോലി ചെയ്തിരുന്ന സുജിതയ്ക്ക് കൊവിഡ് പശ്ചാതലത്തിൽ ജോലി നഷ്ടപ്പെട്ടതോടെ രണ്ട് കുട്ടികളേയും രോഗിയായ ഭർത്തിവിനേയും പോറ്റുന്നതിനായി കണ്ടെത്തിയ മാർഗം ഉണക്കമീൻ വില്പനയാണ്.പായിപ്ര ഗ്രാമ പഞ്ചായത്തിലെ പള്ളിച്ചിറങ്ങര തുരുത്തികണ്ടത്തിലെ സുജിതയും കുടുംബവും വാടക വീട്ടിലാണ് താമസം.

മീൻ വില്പയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കിയ ശേഷമാണ് സുജിത കടം വാങ്ങിയ ടൂവീലർ വണ്ടി ഓടിക്കാൻ പഠിക്കുന്നത്.പെരുമ്പാവൂർ മത്സ്യമാർക്കറ്റിൽ നിന്നും പലവിധ ഉണക്കമീനുകൾ മൊത്തവിലക്ക് എടുത്ത് വിവിധ വലിപ്പത്തിലുളള പാക്കറ്റുകളിലാക്കി വില്പന നടത്തുന്നു.രാവിലെ 9ന് ആരംഭിക്കുന്ന മീൻ വില്പന വെെകിട്ട് 6 മണിവരെ തുടരും. തുടർന്ന് വീട്ടുപണികളെല്ലാം പൂർത്തിയാക്കി മീൻ പാക്കിംഗ് ആരംഭിക്കും. ആറ് ദിവസവും മീൻ കച്ചവടത്തിനായി പോകുന്നതോടൊപ്പം ഒരു ദിവസം വിശ്രമത്തിനായി നീക്കിവക്കും. നാട്ടുകാർ ഉണക്കമീൻ സുജിതയെന്നാണ് വിളിക്കുന്നതെങ്കിലും ഓരാഗ്രഹം മാത്രമാണ് ബാക്കി. സ്വന്തമായൊരു വീട്ടിൽ അന്തിയുറങ്ങുക എന്നത്. ദെെദിന ജീവിതം കഴിയുന്നതോടൊപ്പം വീട്ടുവാടകയും നൽകുവാൻ കഷ്ടിച്ച് വരുമാനമുണ്ടാകുമെങ്കിലും കടംവാങ്ങിയ തുക മടക്കി നൽകുവാൻ കഴിയാത്ത അവസ്ഥയാണ് ഇൗ വീട്ടമ്മയ്ക്ക്.