കൊച്ചി: ഫെഡറൽ ബാങ്ക് ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം ചെയർപേഴ്‌സൺ ഗ്രേസ് കോശിയുടെ അധ്യക്ഷതയിൽ വിഡീയോ കോൺഫറൻസ് വഴി നടന്നു. കടപത്രം വഴി ഉൾപ്പെടെ 8000 കോടി രൂപ വരെയുള്ള ഫണ്ട് സമാഹരണത്തിനും, ടിയർ വൺ മൂലധനം 4000 കോടി രൂപ വരെ ഉയർത്താനും ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം 500 കോടി രൂപയിൽ നിന്ന് 800 കോടി രൂപയായി ഉയർത്താനും യോഗം ഓഹരി ഉടമകളുടെ അനുമതി തേടി. എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസൻ സംസാരിച്ചു.