busi-atm
എ.ടി​.എം മെഷീൻ

മുംബായ്: കൊവിഡ് ഭയം അകറ്റാൻ സ്പർശനം വേണ്ടാത്ത എ.ടി.എമ്മുകൾ അണിയറയിൽ ഒരുങ്ങുന്നു. വിവിധ ബാങ്കുകളുടെ ആവശ്യപ്രകാരം എ.ടി.എം നിർമ്മാണ കമ്പനികൾ ഇതിന്റെ പിന്നിലായിരുന്നു. പരീക്ഷണം വിജയിച്ചിട്ടുണ്ട്. പുതിയ മെഷീനുകൾ ഉടനെ തന്നെ പുറത്തിറങ്ങും.

എ.ടി.എമ്മുകളുടെ വാതിലും കീപാഡുകളും സ്ക്രീനും മറ്റും ഇടപാടുകാർ നിരന്തരമായ സ്പർശിക്കുന്ന ഇടങ്ങളാണ്. ഇത് ഭയന്ന് ഒട്ടനവധി പേർ എ.ടി.എമ്മുകളെ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്.

എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസറുകൾ വേണമെന്നാണ് തീരുമാനമെങ്കിലും പല സ്ഥലങ്ങിലും ഇതുണ്ടാകാറില്ല.

തൊടാതെങ്ങിനെ....

1. കീപാർഡിൽ പിൻ നമ്പർ അമർത്തുന്നതിന് പകരം സ്ക്രീനിൽ എ.ടി.എം. കാർഡിലെ ക്യു.ആർ.കോഡ് സ്കാൻ ചെയ്യുന്നതിലൂടെ സ്പർശനം ഒഴിവാക്കുന്നതാണ് ഒരു തന്ത്രം.

2. പി​ൻ നമ്പറും തുകയും മറ്റു കാര്യങ്ങളും മൊബൈൽ ആപ്ളി​ക്കേഷനി​​ലൂടെ എന്റർ ചെയ്യുന്നതാണ് മറ്റൊരു രീതി​.

എ.ടി.എം മെഷീനുകളിൽ ഇതിനായി സോഫ്റ്റ്‌വെയർ മാറ്റങ്ങൾ മാത്രം മതിയാകും. മെഷീനുകൾ മാറ്റേണ്ടി വരില്ല.

ഡിജിറ്റൽ പേമെന്റുകൾ വ്യാപകമാകുന്നതോടെ എ.ടി.എമ്മുകളുടെ പ്രസക്തി കുറഞ്ഞു വരികയാണ്. ബാങ്കുകളുടെ മറ്റ് സേവനങ്ങൾ കൂടി എ.ടി.എം മെഷീനുകളിലൂടെ നടപ്പാക്കാനുള്ള പരീക്ഷണങ്ങളിലാണ് ബാങ്കുകളും എ.ടി.എം നിർമ്മാതാക്കളും.