കൊച്ചി: മനപ്പൂർവം വായ്പ തിരിച്ചടയ്ക്കാതെ കുടിശിക വരുത്തി ബാങ്കുകളിൽ കിട്ടാക്കടം വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആൾ കേരള ബാങ്കേഴ്‌സ് എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ ആവശ്യപ്പെട്ടു.
മനപ്പൂർവം വായ്പാതുക തിരികെ അടയ്ക്കാത്തവരുടെ പട്ടികയിൽ അഞ്ച് അക്കൗണ്ടുകളിൽ മാത്രം 1,47,350 കോടി രൂപയാണ് വിവിധ ബാങ്കുകൾക്കായി ലഭിക്കാനുള്ളത്. ബാങ്ക് ദേശാസാത്കരിച്ചതിന്റെ 51-ാം വർഷ ദിനാചരണത്തോടനുബന്ധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ അവകാശദിനമായി ആചരിക്കും. 20 ന് ജീവനക്കാർ ബാഡ്‌ജ് ധരിച്ച് ജോലിക്ക് കയറുമെന്ന് അദ്ദേഹം പറഞ്ഞു.