ഇലഞ്ഞി : സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിലും സെന്റ് ഫിലോമിനാസ് നൂറു ശതമാനം വിജയം നേടി . ആകെ പരീക്ഷ എഴുതിയ 82 വിദ്യാർത്ഥികളിൽ 24 പേർ എല്ലാ വിഷയങ്ങൾക്കും തൊണ്ണൂറു ശതമാനത്തിനു മേൽ കൈവരിച്ചപ്പോൾ 49 പേർ ഡിസ്റ്റിങ്ക്ഷനിലും 9 പേർ ഫസ്റ്റ് ക്ലാസ്സിലും വിജയിച്ചു .ജെന്നിഫർ വിനോദ് , ജിഷ്‌മി ജോമി ജോസഫ്, ഫേബ ജോഷി എന്നിവർ മലയാളത്തിന് നൂറിൽ നൂറും നേടി . വിജയികളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോയ്‌സ് മാമ്പിള്ളിൽ , പി ടി എ പ്രസിഡന്റ് പൗലോസ് മാഞ്ഞാമറ്റം , ഫാ ഡോ ജോൺ എർണ്യാകുളത്തിൽ , മാത്യു പീറ്റർ എന്നിവർ അഭിനന്ദിച്ചു .പ്ലസ് ടു പരീക്ഷയിലും നൂറു ശതമാനം വിജയം നേടിയിരുന്നു