കൊച്ചി: ലോക്ക് ഡൗണിൽ തൊഴിൽ നഷ്ടമായ എറണാകുളം മാർക്കറ്റിലെ ചുമട്ടുത്തൊഴിലാളികൾക്ക് എറണാകുളം കനിവ് പാലിയേറ്റീവ് കെയറിന്റെയും ചുമട്ടുതൊഴിലാളി (സി.ഐ.ടി.യു ) സിറ്റി ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ പലവ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കിറ്റുവിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വി.എൻ. സത്യൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എം. അഷറഫ്, കെ.ആർ. സുനിൽ, എസ്. മുന്നാസ്, എം.ജെ. ഡേവിഡ്, എൻ.എം. മാത്യൂസ്, എൻ.കെ. സലീം എന്നിവർ പങ്കെടുത്തു.