police

കൊച്ചി: നയതന്ത്രചാനലിലൂടെ ദുബായിൽ നിന്ന് സ്വർണമയച്ച തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദിനെ പിടികൂടാൻ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) അപേക്ഷ പരിഗണിച്ചാണിത്. ഇയാൾ യു.എ.ഇ വിടാതിരിക്കാൻ വിമാനത്താവളങ്ങളിലേക്ക് നോട്ടീസ് കൈമാറി. നേരത്തേ ഇന്ത്യ പാസ്‌പോർട്ട് റദ്ദാക്കിയതോടെ യു.എ.ഇ യാത്രാവിലക്ക് ഏർപ്പെട‌ുത്തിയിരുന്നു. ഇന്റർപോളുമായി ചേർന്ന് ദുബായ് പൊലീസിന്റെ സഹായത്തോടെ ഫൈസലിനെ കേരളത്തിലെത്തിക്കാനാണ് എൻ.ഐ.എയുടെ ശ്രമം. കേസിൽ മൂന്നാം പ്രതിയാണ്. കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്ത കേസിലും ഇയാളെ ചോദ്യം ചെയ്യണം.