plus-two
പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയ എസ്. ശ്രീഗൗരിയ്ക്ക് സംസ്‌കാര സാഹിതിയുടെ ആദരവ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നൽകുന്നു

പെരുമ്പാവൂർ: പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റിസ് വിഭാഗത്തിൽ മുഴുവൻ മാർക്ക് വാങ്ങിയ സൗപർണിക വീട്ടിൽ പൊതുപ്രവർത്തകൻ എസ്. സാബുവിന്റെയും വളയൻചിറങ്ങര ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ആർ.എസ്. ബിന്ദുവിന്റെയും മകൾ എസ്. ശ്രീഗൗരിയെ കെ.പി.സി.സി. സംസ്‌കാര സാഹിതി ആദരിച്ചു. നിയോജക മണ്ഡലം ചെയർമാൻ അജിത് കടമ്പനാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. പുരസ്‌കാര സമർപ്പണം നടത്തി. സ്‌കൂൾ മാനേജർ എൻ. രാജൻ, നോബി ഇട്ടൻ, കെ.പി. ഏലിയാസ്, ഹരിഹരൻ നായർ, മുഹമ്മദ് ഇക്ബാൽ, പി.പി. യാക്കോബ് എന്നിവർ പങ്കെടുത്തു.