ആലുവ: സംസ്ഥാനത്തെ എല്ലാ ഇ.എസ്.ഐ ആശുപത്രികളിലും കൊവിഡ് രോഗ പരിശോധന സൗകര്യവും പ്രവാസികൾക്ക് മടക്കയാത്രക്കായി ആർ.ടി.പി.സി.ആർ പരിശോധനയും ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗംഗാവാറിന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന സമിതി അംഗവുമായ കുരുവിള മാത്യൂസ് നിവേദനം നൽകി.

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസം ഓൺലൈനാക്കിയതിന്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ സ്‌കൂൾ പാചക തൊഴിലാളികൾക്ക് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.