t-v-don-
ഓൺലൈൻ പഠനത്തിന് മൂന്നു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള ടിവി വിതരണം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഓൺലൈൻ പഠനത്തിന് പറവൂർ നഗരത്തിലെ മൂന്ന് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് എലൂർ ഹിൻഡാൽക്കോ അലുമിനിയം കമ്പനിയുടെ സഹകരണത്തോടെ പത്ത് ടിവി നൽകി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സജി നമ്പിയത്ത്, ഹിൻഡാൽക്കോ എച്ച്.ആർ വിഭാഗം മേധാവി പി.വി. മനോജ്, പ്രൊഡക്ഷൻ വിഭാഗം മേധാവി ജിനിൽ, അദ്ധ്യാപകരായ ടി.ജി. ബീന, ടി.എം. മാർട്ടിൻ തുടങ്ങിയവർ പങ്കെടുത്തു. വെടിമറ കുമാര വിലാസം ഗവ. എൽ.പി.സ്കൂൾ , കിഴക്കേപ്രം ഗവ. യു.പി സ്കൂൾ, സെന്റ് ജെർമെൻസ് എൽ.പി സ്കൂൾ എന്നിവടങ്ങളിലെ കുട്ടികൾക്കായാണ് എൽ.ഇ.ഡി ടിവി നൽകിയത്.