sebastian-ep
സി.പി.എം നേതാവായിരുന്ന പി.എം. അബ്ദുള്ളയുടെ രണ്ടാമത് അനുസ്മരണ ദിനം പുതുവാശേരിയിൽ ഏരിയ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: സി.പി.എം നേതാവായിരുന്ന പി.എം. അബ്ദുള്ളയുടെ രണ്ടാമത് അനുസ്മരണ ദിനം ആചരിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ എല്ലാ ബ്രാഞ്ചിലും രാവിലെ പതാക ഉയർത്തി. പുതുവാശേരിയിൽ നടന്ന അനുസ്മരണ യോഗം ഏരിയ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. എം.വി. സുന്ദരൻ, പി.കെ. ഇബ്രാഹിംകുട്ടി, പി.ജെ. അനിൽ എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു.