മട്ടാഞ്ചേരി: അമരാവതി കോക്കേഴ്‌സ് തിയേറ്ററിന് സമീപം 'അഭയം 'വീട്ടിൽ സംസ്ഥാന വേർഹൗസിംഗ് കോർപ്പറേഷൻ റിട്ട. ജിവനക്കാരൻ പി.പി. ആനന്ദ് (70) നിര്യാതനായി. തപസ്യ കലാ സാംസ്‌കാരിക സംഘടന കൊച്ചി പ്രസിഡന്റ് , ബാലഗോകുലം, നന്ദനം ബാലസദനം പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കുടുംബയൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീലത. മക്കൾ: രമ്യ, അഭയ്. മരുമക്കൾ: വിനോദ്, പ്രിയദർശിനി.