jaison
പി.വി. ജെയ്‌സൺ

നെടുമ്പാശേരി: ദേശീയപാതയിൽ അത്താണി വിമാനത്താവള റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആലുവ തായിക്കാട്ടുകര പൊൻമണി വാറുണ്ണിയുടെ മകൻ പി.വി. ജെയ്‌സൺ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. അങ്കമാലി ചുങ്കത്ത് ജ്വല്ലറി ജീവനക്കാരനായ ജെയ്‌സൺ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ആനി. ഭാര്യ: മിനി (റിനൈ മെഡിസിറ്റി). മക്കൾ: ജെറിൻ, ആൻഡ്രോസ്.

അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന അത്താണി മേക്കോടത്ത് ബിനു (45) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.