പള്ളുരുത്തി: കണ്ണമാലി സെന്റ്.മേരീസ് പാരീഷ് ഹാളിൽ ഒരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ മന്ത്രി വി.എസ്.സുനിൽകുമാർ സന്ദർശിച്ചു. രണ്ട് മീറ്റർ അകലം പാലിച്ച് 50 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഡോക്ടർ ഉൾപ്പടെ അഞ്ച് ആരോഗ്യ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും ലഭ്യമാണ്. മൂന്ന് ഷിഫ്റ്റിലായി ജോലി ചെയ്യാൻ 15 പേരടങ്ങുന്ന ആരോഗ്യ സംഘം സജ്ജമായി കഴിഞ്ഞു. കൊവിഡ് രോഗ നിർണയ പരിശോധനാ സംവിധാനവും കേന്ദ്രത്തിൽ തയ്യാറാകുന്നുണ്ട്. കുടുംബശ്രീയാണ് ഇവിടേയ്ക്കുള്ള ഭക്ഷണം എത്തിക്കുക. ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ, ഡി.സി.പി പൂങ്കുഴലി, അനിത ഷീലൻ, മിനി യേശുദാസ് തുടങ്ങിയവർ സംബന്ധിച്ചു.