കോലഞ്ചേരി:പ്ളേസ്‌മെന്റ് ഓഫറിൽ മികച്ച നേട്ടം, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് മികവുറ്റ പ്രവർത്തങ്ങളുമായി കടയിരുപ്പിലെ ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജ്. 2020 വിദ്യാഭ്യാസ വർഷം 371 പേർക്ക് പ്‌ളേസ്‌മെന്റ് ഓഫർ നല്കാനായ ആത്മ വിശ്വാസത്തിലാണ് മാനേജ്‌മെന്റും ജീവനക്കാരും.
2017ൽ 320 പേർക്കും, 2018ൽ 340 പേർക്കും, 2019ൽ 152 പേർക്കും വിവിധ കമ്പനികളിൽ പ്‌ളേസ്‌മെന്റ് ലഭിച്ചു.
ടി.സി.എസ്, വിപ്രോ, കോഗ്‌നിസെന്റ് ടെക്‌നോളജി, വി.വി.ഡി.എൻ, 6 ഡി ടെക്‌നോളജി, യു.എസ്.ടി ഗ്‌ളോബൽ, ആമസോൺ, ബൈജൂസ് ആപ്പ്, ഹെക്‌സാവെയർ, സീറോൺ, പൂർണ്ണം, സതർലാൻഡ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് കാമ്പസ് ഇന്റർവ്യൂ വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്.
തികഞ്ഞ അച്ചടക്കവും, ആത്മാർപ്പണത്തോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അദ്ധ്യാപകരും, ദീർഘ വീക്ഷണമുള്ള മാനേജ്‌മെന്റും കൈ കോർത്തപ്പോഴാണ് 371 പേർക്ക് ജോലി ഉറപ്പാക്കാനായത്.
നേവൽ ആർക്കിടെക്ചർ ആന്റ് ഷിപ്പ് ബിൽഡിംഗ് എൻജിനീയറിംഗ്, സിവിൽ,ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ,മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് പ്ലേസ്‌മെന്റ് ലഭിച്ചത്.
പെരുമ്പാവൂർ കേന്ദ്രമായ ശ്രീ നാരായണ ഗുരുകുലം ട്രസ്റ്റിന്റെ നിയന്ത്റണത്തിലാണ് കോളേജിന്റെ പ്രവർത്തനം. അർഹരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും, ഫീസാനുകൂല്ല്യങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടറും, ട്രസ്റ്റ് സെക്രട്ടറിയുമായ അഡ്വ. ടി.എ വിജയൻ പറഞ്ഞു. വിവരങ്ങൾക്ക് 0484- 2597800, 9446477126, 9446850338, 9497417700