പറവൂർ : പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഫെർണോസ് (26) ആണു മരിച്ചത്. കുഴൂരിൽ താമസിച്ചിരുന്ന ഇയാൾ 14ന് പുത്തൻവേലിക്കര തുരുത്തിപ്പുറത്തു മരംവെട്ടാൻ എത്തിയപ്പോഴാണ് അണലി കടിച്ചത്. ഉടനെ മാളയിലെ ആശുപത്രിയിലെത്തിച്ചു. പിന്നീട് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ രാവിലെയാണ് മരിച്ചത്.