ആലുവ: ആലുവ നഗരസഭയിൽ മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തിക്കാത്തതിനാൽ കൊവിഡ് രോഗികളുടെ ലിസ്റ്റും, വാർഡ് തിരിച്ചുള്ള കണക്കുകളും കൗൺസിലർമാർക്ക് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ ആരോപിച്ചു. ക്വാറന്റൈനിൽ കഴിയുന്നവരുടെയും പൊസിറ്റീവായവരുടെയും പട്ടിക ലഭിക്കാത്തതിനാൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.