കിഴക്കമ്പലം: മോറക്കാല കെ.എ ജോർജ്ജ് മെമ്മോറിയൽ പബ്ലിക്ക് ലൈബ്രറി യുവതയുടെ ആഭിമുഖ്യത്തിൽ സോഷ്യൽ മീഡിയയിലൂടെ നടത്തിയ നൂറു രൂപ ചലഞ്ചിലൂടെ ശേഖരിച്ച സംഭാവനയിൽ നിന്ന് വാങ്ങിയ രണ്ടാമത്തെ ടിവി മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് കൈമാറി.വായനശാലയിൽ ഓൺലൈൻ ക്ലാസ് കാണാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തംഗം ജിജോ വി തോമസ്,ലൈബ്രറി പ്രസിഡന്റ് എം.കെ വർഗീസ്,സെക്രട്ടറി സാബു വർഗീസ്,യുവത പ്രസിഡന്റ് ജോർഡിൻ കെ ജോയി,സെക്രട്ടറി അക്ഷയ് എസ്.പനക്കൽ,അബിൻ ജോയി,എൽദോ സോണി,തോമസ് കെ അനിൽ, ടോം ടി ഏലിയാസ് എന്നിവർ നേതൃത്വം നൽകി.