കൊച്ചി: എറണാകുളം മാർക്കറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന നിബന്ധനകളിൽ വ്യാപാരികളുടെ ആശങ്കകൾ കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു. അതേസമയം കൊവിഡ് 19 പ്രോട്ടോകോൾ കർശനമായി പാലിക്കാൻ വ്യാപാരികളും തയ്യാറാകണം. ഇപ്പോൾ ജില്ലാ ഭരണകൂടം മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങൾ എറണാകുളം മാർക്കറ്റിനെ സംബന്ധിച്ച് അപ്രായോഗികമാണ്. അതിനാൽ നിർദേശങ്ങൾ പുനപ്പരിശോധിക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.