ആലുവ: കൊവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടംകൂടുന്ന മത ചടങ്ങുകൾ ജൂലായ് 31 വരെ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലും കർക്കടക വാവുബലി നടത്തരുതെന്ന് പൊലീസ് അറിയിച്ചു. ചടങ്ങുകൾ വീടുകളിൽ നടത്തണം. ഇതു സംബന്ധിച്ച നിർദേശങ്ങൾ ക്ഷേത്രങ്ങൾക്ക് നൽകിയിട്ടുണ്ട്.