കോലഞ്ചേരി: പനി ബാധിച്ചു ആശുപത്രിയിൽ കൊണ്ടു പോകുംവഴി മരിച്ച വടയമ്പാടി സ്വദേശിയായ യുവാവിന് കൊവിഡില്ല. കടുത്ത പനിയെത്തുടർന്ന് കോലഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടണത്തുകുഴി സന്തോഷ്‌കുമാറിനെ എത്തിച്ചെങ്കിലും മറ്റൊരാശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സക്ക് എത്തിക്കുവാൻ ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ച് പോകും വഴി യുവാവ് മരിച്ചു. വഴി മദ്ധ്യേ മരണം സംഭവിച്ചതിനാൽ മൃതദേഹം വിദഗ്ധ പരിശോധനക്കും പോസ്റ്റുമോർട്ടത്തിനുമായി എറണാകുളത്തേക്ക് മാറ്റി. ഇതോടെയാണ് നാട്ടിൽ യുവാവിന് കൊവിഡായിരുന്നുവെന്ന വാർത്ത പരന്നത്. എന്നാൽ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഫലം നെഗ​റ്റീവായി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്ന് സംസ്‌ക്കരിക്കും.