ആവുവ: കൊവിഡ് രോഗ വ്യാപനത്തിന്റെ ഭാഗമായി ക്ലസ്റ്ററായും കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ച ആലുവ, കീഴ്മാട് പ്രദേശങ്ങളിൽ സൗജന്യ റേഷൻ വിതരണം ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി ആവശ്യപ്പെട്ടു.

ജനങ്ങൾ പുറത്തിറങ്ങാനാകാതെയും വരുമാനമില്ലാതെയും കഴിയുകയാണ്. ഇവരെ സന്നദ്ധ സംഘടനകൾക്കും സഹായിക്കാനാകുന്നില്ല. ഈ സാഹചര്യത്തിൽ സർക്കാർ മുൻകൈയ്യെടുത്ത് നിത്യോപയോഗ സാധനങ്ങൾ സൗജന്യമായി വിതരണവും ചെയ്യണം. കീഴ്മാടും ആലുവയിലും കച്ചവട സ്ഥാപനങ്ങൾക്ക് വാടക ഒഴിവാക്കാൻ നഗരസഭയും കടയുടമകളും തയ്യാറാകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.