udf

കൊച്ചി: കൺസൾട്ടൻസിയുടെ പേരിൽ പിൻവാതിൽ നിയമനങ്ങൾ നടത്തി തട്ടിപ്പും ഖജനാവ് കൊള്ളയും നടത്തുന്നതിനെതിരെ ജൂലായ് 31 നുശേഷം പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ യു.ഡി.എഫിലെ യുവജന സംഘടനകളുടെ യോഗം തീരുമാനിച്ചു. അഭ്യസ്തവിദ്യരെ നോക്കുകുത്തിയാക്കി സ്വന്തക്കാരെ സർക്കാർ സർവീസിൽ നിറയ്ക്കുന്നതിനെതിരെ പരസ്യസംവാദത്തിന് ഡി.വൈ.എഫ്.ഐ തയ്യാറാകണം. പി.ഡബ്‌ള്യു.സിയുമായുള്ള സേവനങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് യോഗശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ രാഷ്ട്രീയ ധാർമ്മികത പിണറായി വിജയന് നഷ്ടമായി. മന്ത്രിമാർ പലരും സംശയത്തിന്റെ നിഴലിലാണ്. പാലത്തായി പീഡനക്കേസ് അട്ടിമറിച്ചത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണ്. അനീതി ചെയ്തവന് ശിക്ഷലഭിക്കാൻ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ കേസ് പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.