ആലുവ: എടയപ്പുറത്ത് മൊബൈൽ കൊവിഡ് പരിശോധന സംഘടിപ്പിച്ചു. എടയപ്പുറത്ത് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ടവർക്കായുള്ള പരിശോധനയാണ് സംഘടിപ്പിച്ചത്. ഇവരോടൊപ്പം ആരോഗ്യപ്രവർത്തകന്റെ സമ്പർക്കപ്പട്ടികയിൽപ്പെട്ട കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉൾപ്പെടെയുള്ളവരും പരിശോധനക്കായി സ്രവം നൽകി.