കൊച്ചി: കണ്ടെയ്ൻമെന്റ് മേഖലയായ എറണാകുളം മാർക്കറ്റ് ഉൾപ്പെട്ട വ്യാപാരമേഖല അനുകൂലമായ സാഹചര്യം ഉണ്ടാകുന്നതുവരെ തുറക്കേണ്ടെന്ന് വ്യാപാര സംഘടനകളുടെ ഏകോപന സമിതി തീരുമാനിച്ചു.

കടകൾ തുറക്കാൻ പൊലീസ് മുന്നോട്ടുവച്ച വ്യവസ്ഥകൾ നടപ്പാക്കാൻ കഴിയാത്തതാണെന്ന് വ്യാപാരികളും തൊഴിലാളി യൂണിയനുകളും പറഞ്ഞു. കടകൾ അടച്ചിട്ടതുമൂലം ഇടപാടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദമുണ്ട്. 13 വ്യാപാരസംഘനകളും തൊഴിലാളി യൂണിയനുകളും ഉൾപ്പെട്ട സമിതിയുടേതാണ് തീരുമാനം. കഴിഞ്ഞ 18 ദിവസമായി കണ്ടെയ്ൻമെന്റ് മേഖലയാക്കി അടച്ചിട്ടിരിക്കുകയാണ് മാർക്കറ്റും ബ്രോഡ്‌വേയും ഉൾപ്പെട്ട പ്രദേശം.