പെരുമ്പാവൂർ: എസ്.എൻ.ഡി.പി കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും ഇ.വി അനുസ്മരണ ഓൺലൈൻ വായനാമത്സരം നടത്തും. ഒന്ന് മുതൽ അഞ്ച് വയസ് വരെ , 11 മുതൽ 25 വയസ് വരെ, 25 മുതൽ 50 വയസ് വരെ, 50 വയസിന് മുകളിൽ എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. പങ്കെടുക്കുന്നവർ ഉൾപ്പെട്ട വാട്‌സ് ഗ്രൂപ്പുകളിൽ നൽകുന്ന കുറിപ്പ് വായിച്ച് വോയ്‌സ് റെക്കോർഡ് ചെയ്ത് ഗ്രൂപ്പിലിടുന്നതാണ് മത്സരരീതി.വായനയ്ക്ക് മുമ്പായി മത്സരാർത്ഥിയുടെ പേര്, വയസ്, ശാഖ എന്നിവ പറയേണ്ടതാണ്. അക്ഷരസ്ഫുടത, വ്യക്തത എന്നിവ വേണം. ഇന്ന് രാവിലെ പത്ത് മുതൽ ഒരു മണി വരെ 10 വയസ് വരെയുളളവരുടെ മത്സരം നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ 11 മുതൽ 25 വയസ് വരെയുളള വിഭാഗത്തിൽപ്പെട്ടവരുടെ മത്സരവും നടക്കും. ഈ സമയത്തിനുള്ളിൽ മാറ്റർ വായിച്ച് റെക്കോർഡ് ചെയ്ത് ഗ്രൂപ്പിലിടണം.