കൊച്ചി: ജില്ലയിൽ ആശങ്ക വർദ്ധിപ്പിച്ച് ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് രോഗ വ്യാപനം കൂടുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 44 പേരിൽ 9 പേർ ആലുവ, എറണാകുളം മേഖലകളിലെ ആരോഗ്യ പ്രവർത്തകരാണ്. ഇതിൽ ഒരാളുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ആറുപേർ വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ നിലവിൽ 676 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 9 പേർ ഇന്നലെ രോഗമുക്തരായി.
രോഗികൾ
വിദേശം / അന്യസംസ്ഥാനം
1 ജൂൺ 25 ന് ദുബായിൽ നിന്നെത്തിയ പെരുമ്പാവൂർ സ്വദേശി (26)
2 ജൂലായ് 12ന് വിമാനത്തിലെത്തിയ മഹാരാഷ്ട്ര സ്വദേശി (29)
3 വിമാനത്തിലെത്തിയ ആന്ധ്രപ്രദേശ് സ്വദേശി (49)
4 ജൂൺ 27ന് മസ്‌കറ്റിൽ നിന്നെത്തിയ കടുങ്ങല്ലൂർ സ്വദേശി (40)
5 ജൂലായ് 13ന് ഡൽഹിയിൽ വിമാനത്തിലെത്തിയ ഉത്തർപ്രദേശ് സ്വദേശി (23)
6 ഹൈദരാബാദിൽ നിന്ന് വിമാനത്തിലെത്തിയ 23 വയസുള്ള തെലങ്കാന സ്വദേശി
സമ്പർക്കം വഴി
ചെല്ലാനം ക്ലസ്റ്റർ - ആരോഗ്യ പ്രവർത്തക അടക്കം 12 പേർ
ആലുവ ക്ലസ്റ്റർ- 16 പേർ
മറ്റുള്ളവർ
1. 69 വയസുള്ള കാഞ്ഞൂർ സ്വദേശിനി. മുമ്പ് രോഗം സ്ഥിരീകരിച്ച കാഞ്ഞൂർ സ്വദേശിയുടെ അടുത്ത ബന്ധു.
ആരോഗ്യപ്രവർത്തകർ
1 ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ മൂക്കന്നൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (24)
2 ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ കോട്ടപ്പടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (32)
3 ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ എടത്തല സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (33)
4 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആവോലി സ്വദേശിയായ ജീവനക്കാരൻ (25)
5 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ കീഴ്‌മാട് സ്വദശിയായ ആരോഗ്യ പ്രവർത്തക (30)
6 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തൃപ്പൂണിത്തുറ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (51)
7 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ പനങ്ങാട് താമസിക്കുന്നആരോഗ്യ പ്രവർത്തക (24)
8 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ(30)
9 തൃപ്പൂണിത്തുറ ഗവ. ഡിസ്പൻസറിയിലെ ആരോഗ്യ പ്രവർത്തക (51) ഉറവിടമറിയില്ല.
ജൂലൈ 16 ന് ആലപ്പുഴ, തൃശൂർ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച 3 എറണാകുളം സ്വദേശികളും ജില്ലയിൽ ചികിത്സയിലുണ്ട്.
രോഗമുക്തി
20 വയസുള്ള മഴുവന്നൂർ സ്വദേശി
39 വയസുള്ള ആലുവ സ്വദേശി
35 വയസുള്ള പറവൂർ സ്വദേശി
28 വയസുള്ള ഞാറക്കൽ സ്വദേശി
30 വയസുള്ള തമ്മനം സ്വദേശി
20 വയസുള്ള നോർത്ത് പറവൂർ സ്വദേശി
31 വയസുള്ള കോട്ടുവള്ളി സ്വദേശി
13 വയസുള്ള ആമ്പലൂർ സ്വദേശിനി
പാലക്കാട് സ്വദേശി
ഐസൊലേഷൻ
ആകെ:14,763
വീടുകളിൽ:12,096
കൊവിഡ് കെയർ സെന്റർ: 369
ഹോട്ടലുകൾ: 1,652
ആശുപത്രി: 646
മെഡിക്കൽ കോളേജ്: 101
അങ്കമാലി അഡ്‌ലക്‌സ്: 190
സിയാൽ സെന്റർ: 175
ഐ.എൻ.എസ് സഞ്ജീവനി:2
മൂവാറ്റുപുഴ ജനറൽ ആശുപത്രി: 1
സ്വകാര്യ ആശുപത്രികൾ: 51
റിസൽട്ട്
ഇന്നലെ അയച്ചത്: 720
ലഭിച്ചത് :1,059
പോസറ്റീവ് : 44
ഇനി ലഭിക്കാനുള്ളത് : 1,973