കൊച്ചി:പാലത്തായി പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മതതീവ്രവാദികൾ സൃഷ്ടിച്ചതാണെന്ന് വ്യക്തമായെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു പറഞ്ഞു

പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെ കരുവാക്കി സംഘപരിവാറുകാരനായ ഒരദ്ധ്യാപകനെ പീഡനക്കേസിൽ പെടുത്തി ജയിലിലടച്ച സംഭവം മന:സാക്ഷിക്ക് നിരക്കുന്നതല്ല.

തീവ്രവാദ സംഘടനകളും സി.പി.എം നേതാക്കളും ചേർന്ന് പൊലീസിനെ സമ്മർദ്ദത്തിലാക്കിയാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ നിലപാടെടുത്തതിന് പകരം വീട്ടാൻ കണ്ടെത്തിയ മാർഗം അപലപനീയമാണ്. അദ്ധ്യാപകനും കുടുംബത്തിനും ഉണ്ടായ മാനഹാനിക്കും കഷ്ട നഷ്ടങ്ങൾക്കും ഉത്തരവാദികളായവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും ബാബു ആവശ്യപ്പെട്ടു.