library
ആയവന എസ്.എച്ച്. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊൻ തൂവൽ 2020 -ൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് സംസാരിക്കുന്നു. റവ.ഫാ.ജോസഫ് മുണ്ടുനടയിൽ, ജാൻസി ജോർജ്ജ്, കെ.ജെ.. ജോണി, സി.കെ.. ഉണ്ണി, സുഭാഷ് കടയ്ക്കോട് എന്നിവർ സമീപം

മൂവാറ്റുപുഴ: ആയവന എസ്.എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പൊൻതൂവൽ 2020 മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോണി അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആയവന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ് അവാർഡ് നൽകി അഭിനന്ദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടി വിജയിച്ചവരെയും ഒരു വീട്ടിൽനിന്ന് മൂന്നുപേർ ഒരുമിച്ച് ഡോക്ടറേറ്റ് നേടി നാടിനഭിമാനമായി മാറിയ ഡോ. ഫെൽസ് സാജു, ഡോ. ജാസ്മിൻ ജോസ്, ഡോ. അഫിന മേരി സാജു എന്നിവരെയും ആയവന പള്ളി വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ അവാർഡ് നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറിക്ക് നൽകിയ ഉപകരണങ്ങളുടെ താക്കോൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടയ്ക്കോടും ബ്ലോക്ക് വികസനകാര്യ ഉപസമതി അദ്ധ്യക്ഷ ജാൻസി ജോർജും ചേർന്ന് ലൈബ്രറി പ്രസിഡന്റിന് കെെമാറി.

സെക്രട്ടറി രാജേഷ് ജെയിംസ്, വാർഡ് മെമ്പർ പോൾ കൊറ്റഞ്ചേരിയിൽ, ആയവന എസ്.എച്ച്.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷിജിമണി, മുൻ പ്രിൻസിപ്പൽ സേവി ജോസഫ്, ഷീജ മാത്യു, ലെെബ്രറി വൈസ് പ്രസിഡന്റ് ബിജോമാത്യു എന്നിവർ സംസാരിച്ചു.