ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്‌കരിച്ച വീട്ടമ്മയുടെ മക്കൾക്കും രോഗം സ്ഥിരീകരിച്ചു. നഗരസഭയിലെ തോട്ടക്കാട്ടുകര സ്വദേശിനിയായ വൃദ്ധയാണ് വെള്ളിയാഴ്ച്ച വൈകിട്ട് മരിച്ചത്. ഇക്കാര്യം അധികൃതരെ അറിയിക്കാതെ ആറു മണിയോടെ കബറടക്കി. പിന്നാലെയാണ് ഒരു മകനും പേരക്കുട്ടിക്കും കൊവിഡ് പോസിറ്റീവായതറിഞ്ഞത്. ഇതോടെ സംസ്‌കാരത്തിൽ പങ്കെടുത്തവർ ആശങ്കയിലായി. പരിശോധന നടത്താതെ മൃതദേഹം സംസ്‌കരിച്ചത് വിവാദത്തിലുമായി.
കഴിഞ്ഞദിവസം വൃദ്ധയെ പരിചരിക്കാൻ ജില്ലാ ആശുപത്രിയിലെ സാന്ത്വന പരിചരണ യൂണിറ്റിനെ വിളിച്ചുവരുത്തിയിരുന്നു. പനിയുണ്ടായതിനാൽ അവരെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പാലിച്ചില്ല.