കൊച്ചി: പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിൽ കർക്കടക വാവുബലി ഒഴിവാക്കി. പിതൃനമസ്കാരവും കൂട്ടനമസ്കാരവും തിലഹവനവും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്ത് നടത്താം. ജൂലായ് 16 മുതൽ ആഗസ്റ്റ് 16 വരെ ഗണപതി ഹവനവും ഭഗവതി സേവയും ഉണ്ടാകും. പ്രസാദം നൽകുന്നതല്ല. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 2346475
പോണേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇക്കുറി ബലിതർപ്പണം ഇല്ലാത്തതിനാൽ വീട്ടിൽ ബലിതർപ്പണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ പൂജാ സാമഗ്രികളും ക്ഷേത്രം ഓഫീസിൽ നിന്ന് ലഭിക്കും. യൂട്യൂബിൽ വീഡിയോയും ലഭ്യമാണ്. ലിങ്ക് : https://youtu.be/LeDni5aKrGg. ഫോൺ: 9995835776
വടുതല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം ഒഴിവാക്കി. പിതൃനമസ്ക്കാരം വഴിപാട് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൗണ്ടറിൽ നിന്നും മുൻകൂട്ടി രശീത് എടുക്കണമെന്ന് സെക്രട്ടറിഎം.ഡി സുരേഷ് അറിയിച്ചു.