പറവൂർ: മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിലും മഴയിലും പെട്ട് കെടാമംഗലം ചീതൂക്കളത്തിൽ കൃഷ്ണൻകുട്ടിയുടെ മകൻ സി.കെ. ഗോപിയെ (73) ചാത്തനാട് കായലിൽ കാണാതായി. ചാത്തനാട്ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. കാറ്റിൽ വഞ്ചിമറിഞ്ഞ് അതിലുണ്ടായ നാലുപേരും പുഴയിൽ വീണു. മൂന്ന് പേരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി. ഫയർഫോഴ്‌സ് തെരച്ചിൽ നടത്തിയെങ്കിലും ഗോപിയെ കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പെരുമ്പടന്ന സൗത്ത് യൂണിറ്റ് അംഗമാണ്. ഭാര്യ: അംബുജാക്ഷി. മക്കൾ: സിനി, സിനിൽകുമാർ. മരുമകൾ: ശ്രീജ.