കോലഞ്ചേരി: കൊവിഡിൽ കല്യാണമുൾപ്പടെയുള്ള ആഘോഷങ്ങളും വിനോദയാത്രകളും നിലച്ചതോടെ കട്ടപ്പുറത്തായി ടൂറിസ്റ്റ് ബസുകൾ. ആറ് മാസമായി ഓട്ടവുമില്ല, ബാങ്കുകളാകട്ടെ മോറട്ടോറിയം അനുവദിക്കുന്നുവുമില്ല. ഈ രംഗത്തെ പ്രതിസന്ധി എന്ന് അവസാനിക്കുമെന്ന് ഉറപ്പില്ലാത്തതിനാലാണ് ബാങ്കുകൾ കൈയൊഴിയുന്നത്.
ശരാശരി 35-45 ലക്ഷം രൂപയാണ് ബസുകളുടെ വായ്പ. പ്രതിമാസം 50000 രൂപയാണ് അടവ്. ക്ഷേമ നിധിയിലേക്ക് 8400 രൂപയും നൽകണം. കഴിഞ്ഞ ഫെബ്രുവരി മുതൽ ടൂറിസ്റ്റ് ബസുകൾക്ക് വരുമാനമില്ല. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഉടമകൾ. തൊഴിലാളികൾ പലരും മറ്റ് ജോലികൾ തേടിയാണ് വരുമാന മാർഗം കണ്ടെത്തുന്നത്.ഈ മേഖല കടുത്ത പ്രതിസന്ധിയിയിട്ടും ക്ഷേമ നിധിയിൽനിന്ന് ഒരു സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല.
ടൂറിസ്റ്റ് ബസുകൾക്ക് കളർകോഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിട്ടുണ്ട്. വെള്ള നിറം അടിച്ച്
അതിനു മുകളിൽ നീലയും സ്വർണ നിരത്തിൽ വരയും ഇടണം. ഇതിന് ഒന്നേകാൽ ലക്ഷം രൂപയെങ്കിലും വേണം. ഇതോടൊപ്പം ജി.പി.എസും നിർബന്ധമാക്കിയിട്ടുണ്ട്. കളർ അടിച്ചില്ലെങ്കിൽ പെർമിറ്റ് നൽകില്ല. ഈ ഘട്ടത്തിൽ നിറം മാറ്റലും പ്രയോഗികമല്ലെന്നാണ് ഉടമകൾ പറയുന്നത്. ഭാരിച്ച നികുതിയിൽനിന്ന് രക്ഷനേടാൻ ടൂറിസ്റ്റ് ബസുകളെല്ലാം സ്റ്റോപ്പേജ് നൽകിയാണ് കയറ്റിയിട്ടിരിക്കുന്നത്.
കേടാവാതെ നോക്കാനും ചെലവ്
വണ്ടികൾ കയറ്റിയിട്ടതോടെ ടയർ പഞ്ചറായി. ബാറ്ററികൾക്കും തകരാറ് സംഭവിച്ചു. നിലവിൽ വണ്ടി കേടവാതെ നോക്കാൻ മാസം നല്ലൊരു തുകയാണ് ഉടമകൾ മുടക്കുന്നത്.
അതേസമയം പ്രതിസന്ധിയൊഴിഞ്ഞാലും എസി, സീറ്റുകൾ, ഗ്ലാസ് കർട്ടൺ എന്നിവ മാറ്റി ബസുകൾ നിരത്തിലിറക്കാൻ ലക്ഷങ്ങൾ വേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നത്.
ടൂറിസ്റ്റ് ബസുകളിലെ തൊഴിലാളികൾ പെയിന്റിംഗ്, പച്ചക്കറി, മീൻ വില്പന, ഓട്ടോ ഓടിക്കൽ തുടങ്ങി ബിരിയാണി വിറ്റ് വരെയാണ് വരുമാനം കണ്ടെത്തുന്നത്.
അജയ് ഘോഷ്
ടൂറിസ്റ്റ് ബസ് ഡ്രൈവ്
വലമ്പൂർ
ജോലിവരെ എടുക്കുകയാണെന്ന് റായ പട്ടിമറ്റം, സ്വദേശി പറഞ്ഞു . ലോക്ക്ഡൗണിൽ നിർത്തിയിട്ട നഷ്ടം ഭീമമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മേഖല. ഇരുമ്പ് പൈപ്പും കയറും ടാർപ്പായയും കൊണ്ട് ഷെഡ് നിർമിക്കാൻതന്നെ 35,000 രൂപ ചെലവായി.
ഫ്രാൻസിസ്
ബസ് ഉടമ
പഴന്തോട്ടം