kujjubeeran-charamam-

പറവൂർ: കളമശേരി ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കരുമാല്ലൂർ തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ (67) നി​ര്യാതനായി​. രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ ന്യുമോണിയ ബാധിച്ച നിലയിൽ കഴിഞ്ഞ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന കുഞ്ഞുവീരാന് പ്ലാസ്മ തെറാപ്പി അടക്കം വിദഗ്ദ്ധ ചികിത്സകൾ നൽകിയിരുന്നെങ്കി​ലും ജീവൻ രക്ഷി​ക്കാനായി​ല്ല. ഇന്നലെ ഉച്ചയ്ക്ക് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തടിക്കക്കടവ് പള്ളിയിൽ കബറടക്കി​.

കർഷകനായ കുഞ്ഞുവീരാന്റെ രോഗ ഉറവിടം വ്യക്തമല്ല. കുടുംബത്തിലെ ഏഴുപേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.