വൈറ്റില: വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണകടത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ എയർപോർട്ടുകളിൽ കാർഗോ സ്കാനറുകൾ സ്ഥാപിക്കാൻ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവജനതാദൾ സംസ്ഥാന സെക്രട്ടറി ജനറൽ വി.ടീ വിനീത് മുഖ്യമന്ത്രിക്ക് കത്തുനൽകി. തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പടെയുള്ള വിമാനത്താവളങ്ങളിൽ കാർഗോ പരിശോധനയ്ക്ക് സ്കാനറുകളില്ല. സ്വർണ്ണ കള്ളക്കടത്തുകാർക്ക് സഹായകരമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കസ്റ്റംസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിക്കുന്നത് കൊണ്ട് മാത്രമാണ് സ്വർണക്കടത്ത് പിടിക്കുവാൻ സാധിച്ചിട്ടുള്ളത്. കരിപ്പൂരിൽ 50 ലക്ഷം ചെലവിൽ സംസ്ഥാന സർക്കാർ സ്കാനർ സ്ഥാപിച്ചിരുന്നെങ്കിലും അതിന് കേടായി. രാജ്യസുരക്ഷക്കും, വിമാനത്താവളങ്ങളുടെ അന്താരാഷ്ട്ര പദവി നിലനിർത്താനും സ്കാനറുകൾ അനിവാര്യമാണ്. ലക്ഷങ്ങൾമുടക്കിസ്ഥാപിച്ച സ്കാറുകൾ കേടായതിന്റെ പിന്നിൽ സ്വർണ്ണക്കള്ളക്കടത്ത് മാഫിയയുടെ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.