arun

തൃക്കാക്കര: സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ സ്ഥാനത്തുനിന്ന് പുറത്തായ അരുൺ ബാലചന്ദ്രൻ സ്വന്തം കാറി​ൽ സർക്കാർ ബോർഡ് വച്ച് ദുരുപയോഗം ചെയ്തെന്ന പരാതി ഉയർന്നിട്ടും നടപടി എടുത്തില്ല.

കേരള സർക്കാർ എന്ന ബോർഡ് സ്വന്തം കാറിൽ സ്ഥാപിച്ചാണ് യാത്രചെയ്തിരുന്നത്.

മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് ആർ.ടി​.ഒയ്ക്ക് ഒരുമാസം മുമ്പ് വൈറ്റില സ്വദേശി ടി.എൻ. പ്രതാപൻ ഫോട്ടോസഹി​തം പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.ഐ.ടി വകുപ്പിലെ താത്കാലിക ഉദ്യോഗസ്ഥനാണ് സ്വന്തം കാർ സർക്കാറിന്റെ ഒൗദ്യോഗിക ബോർഡ് വച്ച് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

അരുൺ താമസിച്ചിരുന്ന വൈറ്റി​ലയി​ലെ ഫ്ളാറ്റുമായി ബന്ധപ്പെട്ട് മാർച്ചി​ൽ ചില പരാതികൾ ഉയർന്നിരുന്നു. അതുമായി ബന്ധപ്പെട്ട് അവിടെയെത്തിയ ഒരാളാണ് സ്വകാര്യവാഹനത്തിൽ സർക്കാർ ബോർഡ് കണ്ട് ചിത്രം പകർത്തിയത്. ആ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്.