തൃക്കാക്കര : സംസ്ഥാന പട്ടികജാതി വികസന വകുപ്പ് പട്ടികജാതി വിഭാഗത്തിൽ പെട്ട വേടൻ, നായാടി, കല്ലാടി, അരുന്ധതിയാർ, ചക്ലിയ വിഭാഗങ്ങളിൽ നിന്നും വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പഠനമുറി നിർമ്മാണം, ടോയ്ലറ്റ് നിർമ്മാണം, ഭവന പുനരുദ്ധാരണം എന്നീ പദ്ധതികൾക്കാണ് ധനസഹായം അനുവദിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികളുള്ള കുടുംബത്തിനാണ് പഠനമുറി ധനസഹായം നൽകുന്നത്. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്ക് അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപറേഷൻ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.