അങ്കമാലി: അങ്കമാലി ബദരിയ്യ ഹോട്ടലിലുണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഡിവൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി സംസ്ഥാഥാന ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാസംസ്ഥാന മെഡിക്കൽ ഓഫീസർമാർക്കും പരാതി നൽകി.കഴിഞ്ഞ ദിവസം ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.തുടർച്ചയായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടിക്കപ്പെടുന്ന ഈ ഹോട്ടലിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിട്ടുണ്ട്.ഹോട്ടലിന് ഭാവിയിൽ പ്രവർത്തനാനുമതി നൽകാതെ ശാശ്വതമായി അടച്ചു പൂട്ടണമെന്ന് ഡിവൈ.എഫ്.ഐ നൽകിയ പരാതിയിൽ പറഞ്ഞു.