ky
ചരിത്ര ലൈബ്രറിൽ നടന്ന വിദ്യാഭ്യാസ അവാർഡ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസ് നിർവഹിക്കുന്നു

അങ്കമാലി: തുറവൂർ പഞ്ചായത്തിൽ മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ചരിത്ര ലൈബ്രറി സ്വീകരണം നൽകി. സ്വീകരണ യോഗം തുറവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്തു.തുറവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, വികസനകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, എം. എം. ജെയ്‌സൺ, കെ. പി. രാജൻ, ടെസ്സി പോളി,. എം. വി. മോഹനൻ, പി. വി. ജോയ്, ലൈബ്രറി പ്രസിഡന്റ് ജോസഫ് സി.ടി, സെക്രട്ടറി വി.എൻ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.