അങ്കമാലി: കൊവിഡ്കാലത്ത് അന്യായ ഫീസ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നതിൽ രക്ഷതാക്കൾ പ്രതിഷേധിച്ചു. അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ളിക് സ്കൂളിലാണ് രക്ഷിതാക്കൾ സമരം ചെയ്തത്. 350 ഓളം രക്ഷിതാക്കൾ ഫീസ് വർദ്ധനവിനെതിരായി ഒപ്പിട്ട് നിവേദനം നൽകിയിരുന്നു. എന്നാൽ രക്ഷിതാക്കളോട് ഒറ്റക്ക് വന്ന് പരാതിപ്പെടണമെന്ന് ആവശ്യപ്പെടുകയാണുണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് 100 ഓളം രക്ഷിതാക്കൾ സാമൂഹിക അകലം പാലിച്ച് ഇന്നലെ വിദ്യാലത്തിനകത്ത് സമരവുമായെത്തിയത്.അടിയന്തരമായി മാനേജ്മെന്റ് രക്ഷിതാക്കളുമായി ചർച്ച ചെയ്ത് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം. അല്ലാത്തപക്ഷം കൂടുതൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ച് വരും ദിവസ ങ്ങളിൽ ശക്തമായ സമരം നടത്തുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.