അങ്കമാലി:സി.പി.എം കിഴക്കേ അങ്ങാടി ബ്രാഞ്ച് ബഹുജന സഹകരണത്തോടെ നിർമ്മിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ കൈമാറി. ചാക്കോ ഈരാളിയും ഭാര്യ സെലീനയും ചേർന്ന് താക്കോൽ ഏറ്റു വാങ്ങി .ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ.ഐ കുര്യാക്കോസ് അദ്ധ്യക്ഷനായി.വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസ് ഫൈൻ മുഖ്യ അതിഥിയായി. പാർട്ടി ഏരിയ സെക്രട്ടറി അഡ്വ. കെ കെ ഷിബുനഗര സഭാ ചെയർപേഴ്‌സൺ എം എ ഗ്രേസി , ടി.ടി ദേവസിക്കുട്ടി , അഡ്വ.ബിബിൻ വർഗീസ് ,സജി വർഗീസ് , ടി.വൈ ഏലിയാസ് , എം. എസ് ഗിരീഷ്‌കുമാർ ,കൗൺസിലർ അഭിലാഷ് ജോസഫ്, പി.ടി കമൽ സെൻ എന്നിവർ പങ്കെടുത്തു.