ആലുവ: ശ്രീമൂലനഗരം ഫാർമേഴ്‌സ് കോഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപക ബോർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എൻ.എം. ജമാലിന്റെ സ്മരണാർത്ഥം ഫാർമേഴ്‌സ് സൊസൈറ്റി വിഭാവനം ചെയ്തിട്ടുള്ള വിദ്യാർത്ഥികൾക്കൊരു സമ്മാനം പദ്ധതി പ്രസിഡന്റ് പി.സി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി സെറ്റ് നൽകിയായിരുന്നു ഉദ്ഘാടനം. ഗ്രാമപഞ്ചായത്ത് അംഗം അഞ്ജു ഷൈൻ പഠനോപകരണ വിതരണം നിർവഹിച്ചു. സെക്രട്ടറി പി.സി. മോഹനൻ, ഭരണ സമിതി അംഗങ്ങളായ വി.പി. സുകമാരൻ, ബിജു കൈതോട്ടുങ്ങൽ, പി.എം. റഷീദ്, കെ.പി. അനൂപ്, സ്റ്റാഫ് ജൂബി സുനിൽ, എൻ.എം. അമീർ, സെബി കൂട്ടുങ്ങൽ എന്നിവർ സംസാരിച്ചു.