irrigation
കോണത്തു പുഴശുചീകരിക്കുന്നതിനുള്ള ജെ സി .ബി മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരായ രാജേഷ് ,എല്‍ദോ എന്നിവര്‍ ഏറ്റുവാങ്ങുന്നു

തൃപ്പൂണിത്തുറ: കോണത്തു പുഴയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ അടുത്തയാഴ്ച ആരംഭിക്കുമെന്ന് എം.സ്വരാജ് എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. പുഴയിലെ മാലിന്യങ്ങളും കൈയേറ്റങ്ങളും. കോരിയെടുക്കുന്ന ചെളിയും മറ്റും ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുട സഹായത്തോടെ നീക്കം ചെയ്യും. ജില്ലാ കളക്ടർ എസ്.സുഹാസ്, ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ബാജി ചന്ദ്രൻ എന്നിവരുടെ മേൽനോട്ടത്തിലാവും ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക.