ആലുവ: കടുങ്ങല്ലൂർ കർമ്മസേനയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ സൗജന്യ സാനിറ്ററൈസർ വിതരണം ശ്രീകുമാർ മുല്ലേപ്പിള്ളി ഉദ്ഘാടനം ചെയ്തു. കർമ്മസേന കൺവീനർ മുഹമ്മദ് അൻവർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം ടി.കെ. ജയൻ, ആർ. സുബ്രഹ്മണ്യൻ, ഫാസിൽ മൂത്തേടത്ത്, കെ.എൽ. ജ്യോതി, ഷിജി എന്നിവർ സംസാരിച്ചു.