ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസുമായി (ഐ.യു.സി.ഡി.എസ്) സഹകരിച്ച് യൂത്ത് ഫോർ ജോബ്‌സ് ഫൗണ്ടേഷൻ ഉന്നത വിദ്യാഭ്യാസത്തിലും തൊഴിലിലും വൈകല്യമുള്ളവർക്കായി വെബിനാർ സംഘടിപ്പിക്കും. ജൂലായ് 23, 24 തീയതികളിൽ രാവിലെ 10 മുതൽ 12 വരെയാണ് വെബിനാർ.

വെബിനാറിൽ പങ്കെടുക്കുന്നവർക്ക് ഇ സർട്ടിഫിക്കറ്റ് അയയ്ക്കും. അദ്ധ്യാപകർ, അഡ്മിനിസ്‌ട്രേറ്റർമാർ, റിസർച്ച് സ്‌കോളർമാർ, എൻജിഒകൾ, തൊഴിലുടമകൾ, വികലാംഗർ, അവരുടെ മാതാപിതാക്കൾ എന്നിവർക്ക് പങ്കെടുക്കാം. വെബിനാറിന് ഒരു ദിവസം മുമ്പ് ഐഡിയും പാസ്‌വേഡുകളും നൽകും. രജിസ്‌ട്രേഷൻ സൗജന്യമാണ്. ജൂലായ് 22 ന് ഉച്ചയ്ക്ക് 12 വരെ രജിസ്ട്രേഷൻ നടത്താം. തമിഴ്‌നാട്ടിലെ വികലാംഗ കമ്മീഷണർ ജോണി ടോം വർഗീസ് വെബിനാർ ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 9847500596, 9645199066, 6374468025.